Skip to main content

ദൈവത്തെക്കുറിച്ചുള്ള പണ്ഡിറ്റ് ശ്രീ രാം ശർമ്മ ആചാര്യയുടെ കാഴ്ചപ്പാട്

 ദൈവത്തെക്കുറിച്ചുള്ള പണ്ഡിറ്റ് ശ്രീ രാം ശർമ്മ ആചാര്യയുടെ കാഴ്ചപ്പാട്

"ദൈവം ഏകനാണ്; അനേകനല്ല"

പണ്ഡിറ്റ് ശ്രീ രാം ശർമ്മ ആചാര്യ

[ഹിന്ദുമതത്തിന്റെ മഹാനായ അധികാരിയും ഗായത്രി പരിവാറിന്റെ സ്ഥാപകനുമാണ്]


പണ്ഡിറ്റ് ശ്രീ രാം ശർമ്മ ആചാര്യ [മരണം 1990] വേദങ്ങളുടെയും ഹിന്ദു വേദഗ്രന്ഥങ്ങളുടെയും ഏറ്റവും മികച്ച സനാതന ധർമ്മ പണ്ഡിതനായിരുന്നു. ദശലക്ഷക്കണക്കിന് അനുയായികളുള്ള ഗായത്രി പരിവാർ - ഹരിദ്വാർ അധിഷ്ഠിത മതസംഘടനയുടെ / വിഭാഗത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.  അഖണ്ഡ്-ജ്യോതി മാസികയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രചന ചുവടെ [ഗായത്രി പരിവാറിന്റെ ഔദ്യോഗിക മാസിക]; ജൂൺ 1985 പതിപ്പ്.


ഹിന്ദി പതിപ്പ്: https://khurshidimam.blogspot.com/2016/08/blog-post.html


 ****ഈ ലേഖനം PDF ൽ ഡൺലോഡ് ചെയ്യുക ****


"ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ഏകനാണ്. തന്റെ പദ്ധതികൾക്കനുസൃതമായി എല്ലാ വ്യതിയാനങ്ങളും സൃഷ്ടിക്കുകയും വ്യാപിപ്പിക്കുകയും കാരണമാവുകയും ചെയ്യുന്നത് അവൻ മാത്രമാണ്. അവന് ഒരു സഹകാരിയോ സഹായിയോ ഇല്ല.


എല്ലാ ആളുകൾക്കും അവരുടെ താൽപ്പര്യങ്ങൾ [ദൈവത്തിന്റെ കാര്യത്തിൽ] പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഏകദൈവത്തിന്റെ രാജ്യം വിവിധ ദേവന്മാർക്കിടയിൽ വിഭജിക്കപ്പെട്ടിരുന്നു എന്നും, ആളുകൾ സ്വയം തിരഞ്ഞെടുത്ത ദൈവത്തെ ആരാധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാമെന്നും ചിന്തിക്കാൻ തുടങ്ങി. അവർ അവിടം കൊണ്ട് നിർത്തിയില്ല; പിന്നീട് അവർ മറ്റ് കക്ഷികളെ [മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവരെ] എതിർക്കുന്നതിലും അവർക്ക് നഷ്ടമുണ്ടാക്കുന്നതിലും വിശ്വസിക്കാൻ തുടങ്ങി. ഇന്നത്തെ ബഹുദൈവ വിശ്വാസത്തിന്റെ വിശ്വാസ വ്യവസ്ഥയാണിത്. ഈ വിധത്തിൽ ഏകനായ ദൈവം പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു, മാത്രമല്ല ഓരോ വംശത്തിനും ഗ്രാമത്തിനും പ്രദേശത്തിനും അതിന്റേതായ ദൈവത്തെയും ദേവിയെയും ലഭിച്ചു.


ഏകനായ ദൈവത്തെ പല ദേവീദേവന്മാരായി തരം തിരിക്കപ്പെട്ടു. ഇവയ്ക്ക് വ്യത്യസ്ത ആകൃതികൾ മാത്രമല്ല, വ്യത്യസ്ത സ്വഭാവങ്ങളും നൽകി; തങ്ങളെ ആരാധിക്കാത്തവരോടും മറ്റുള്ളവരെ ആരാധിക്കുന്നവരോടും ദേഷ്യം തോന്നുവാനും അവർക്ക് തുടങ്ങി. തങ്ങളെ ആരാധിക്കാത്തവർക്ക് ദുരിതങ്ങൾ അവർ നൽകി തുടങ്ങി.


ബഹുദൈവ വിശ്വാസത്തിന്റെ ആരംഭ നാളുകളിൽ ബ്രഹ്മ, വിഷ്ണു, മഹേഷ് എന്നീ മൂന്ന് ദേവന്മാരും അവരുടെ ഭാര്യമാരായ സരസ്വതി, ലക്ഷ്മി, കാളി എന്നിവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം, ദിനംപ്രതി പുതിയ ദേവന്മാർ നിലവിൽ വന്നുതുടങ്ങി. അവരുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത അത്രയും ആയി. അവരുടെ വൈവിധ്യമാർന്നതും അതിശയകരവുമായ ആഗ്രഹങ്ങളും കെട്ടിച്ചമക്കപ്പെട്ടു. അവരിൽ ചിലർ സസ്യഭുക്കുകളും ചിലർ മാംസാഹാരികളും, ചിലർ പ്രകോപിതരും ചിലർ ശാന്തമനസ്സുള്ളവരുമായിരുന്നു. ചിലപ്പോൾ പ്രേതങ്ങളും പൂർവ്വികരും പോലും ദേവീദേവന്മാരായി. അവരുടെ എണ്ണം ആയിരങ്ങളും ലക്ഷങ്ങളും ആയി. ഇക്കാര്യത്തിൽ, പിന്നോക്ക വിഭാഗങ്ങൾ ദൈവങ്ങളെ തീക്ഷ്ണതയോടെ സൃഷ്ടിച്ചു. ഈ ദേവന്മാരുടെ കോപമാണ് ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കപ്പെട്ടു. അത്തരം എല്ലാ രോഗങ്ങളുടെയും ചികിത്സ ചില ഇടനിലക്കാരായ 'ഓജ'യും [മത ഡോക്ടർമാർ]  കൈക്കൂലിയായി അയാളുടെ ഫീസും ആയിരുന്നു. മിക്കപ്പോഴും, ഈ ചികിത്സയിൽ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുവന്നിരുന്നു. വിശിഷ്യാ മൃഗങ്ങളെയും പക്ഷികളെയും ബലി ചെയ്യപ്പെട്ടു. അവയെ [ബലിയർപ്പിച്ച മൃഗങ്ങളെയും പക്ഷികളെയും 'കാണിക്ക'] വഴിപാടായി ഉപയോഗിച്ചു.


പുതുതായി ഒരു മരുമകൾ വീട്ടിൽ പ്രവേശിക്കുമ്പോഴോ ഒരു കുഞ്ഞ് ജനിക്കുമ്പോഴോ 'കുലദേവത'യെ [കുടുംബ ദൈവം; ഒരു കുടുംബത്തിന് പ്രത്യേകമായി ഉള്ള ദൈവം] സന്ദർശിക്കേണ്ടത് ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഇപ്രകാരം, അതത് ദൈവത്തെ പ്രീതിപ്പെടുത്തൽ അത്യാവശ്യമായി വന്നു. താഴ്ന്ന വർഗങ്ങളുടെ/ഗോത്രങ്ങളുടെ സവിശേഷതയായി ഇത് കണക്കാക്കപെട്ടു. സമൂഹത്തിലെ ഉന്നതകുലജാതരുടെ ദൈവങ്ങൾ താരതമ്യേന കൂടുതൽ അഭിമാനവും മാന്യതയും ഉള്ളവരായിരുന്നു. ഈ ഉന്നത ദൈവങ്ങളുടെ ആരാധകനാകുന്നതിലാണ് തങ്ങളുടെ അന്തസ്സ് എന്ന് ധനികർ കരുതി. പണ്ഡിറ്റുകളും, പുരോഹിതന്മാരും [മതാധികാരികൾ] ഈ ഉന്നത ദൈവങ്ങളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ആചാരങ്ങൾ ചെയ്യുമായിരുന്നു. ദുർഗ ശപ്ത്ശതി പാത്ത്, ശിവ മഹിമ, രുദ്രി തുടങ്ങിയ പാത്ത്, ഹവാൻ, പൂജകൾ [ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങൾ] കണ്ടുപിടിക്കപ്പെട്ടു. ബഹുദൈവ വിശ്വാസത്തോടെ നിരവധി കഥകളും ഇതിഹാസങ്ങളും ചേർക്കപ്പെട്ടു. ഈ ദേവന്മാരെ ആരാധിക്കുന്നതിന്റെ ഗുണങ്ങളും [അവരെ ആരാധിച്ചില്ലെങ്കിൽ] അവയുടെ കോപം ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി നിരവധി കെട്ടുകഥകൾ നിർമ്മിക്കപ്പെട്ടു. ഉത്സവങ്ങളുമായി നിരവധി ദേവന്മാർ ചേർക്കപ്പെട്ടു. ഇവയുടെ പ്രതിഷ്ഠാ സ്ഥാനങ്ങൾ സന്ദർശിക്കുന്നത് നിർബന്ധമാക്കപ്പെട്ടു. ഇവയിൽ ചില പഴയ ദേവന്മാർ നിലനിൽക്കുകയും പുതിയവ ഉത്ഭവിക്കുകയും ചെയ്തു. പഴയ പല ദേവന്മാരെയും വിസ്മൃതിയിലേക്ക് മറയുകയും നിരവധി പുതിയവ നിലവിൽ വന്നു പ്രസിദ്ധരാവുകയും ചെയ്തു.


യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ദൈവം ഏകനാണെന്ന് അംഗീകരിക്കാതിരിക്കാനാവില്ല. അവന്റെ അസ്തിത്വവും ഗുണവിശേഷങ്ങളും നിയമങ്ങളും വിവിധ വിഭാഗങ്ങളുടെ / സമ്പ്രദായങ്ങളുടെ ആഗ്രഹപ്രകാരം ആവുകയില്ല. അവരുടെ സ്വന്തം വിശ്വാസങ്ങങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.


സർവശക്തനായ ദൈവം രൂപരഹിതമായിരിക്കണം (നിരാകാരൻ). ഏതെങ്കിലും രൂപമുള്ളവൻ ഏതെങ്കിലും രാജ്യത്ത് ഒതുങ്ങുകയും അവൻ പരിമിതപ്പെടുകയും ചെയ്യും. "न तस्य प्रतिमा अस्ति" [നഃ തസ്യ പ്രതിമാ അസ്ത്തി - യജുർവേദം 32:3] എന്ന് പറയപ്പെടുന്നു, അതായത് അവന് ഒരു വിഗ്രഹമോ രൂപമോ ഇല്ല എന്നാണ്. മറ്റൊരിടത്ത്‌, 'एकं सद्विप्रा वहुधा वदन्ति' [ഏകാം സധ്വിപ്രാ വഹുധാ വദന്തി - ഋഗ്വേദം 1:164:46] എന്ന് പറയപ്പെട്ടു, അതായത് പണ്ഡിതന്മാർ ഒരേ ദൈവത്തെ പല പേരുകളിൽ വിളിച്ചിരിക്കുന്നു എന്നാണ് ഇതിനർത്ഥം. ആത്യന്തികമായി - പ്രപഞ്ചത്തിന്റെയും അതിന്റെ കാര്യങ്ങളുടെ സൃഷ്ടിയിലും നടത്തിപ്പിലും യാതൊരുവിധത്തിലും ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടാത്ത വ്യാജദൈവങ്ങളിൽ നിന്ന് പിന്തിരിയുന്നതായിരിക്കും ബുദ്ധിപരമായ തീരുമാനം."

----  പണ്ഡിറ്റ് ശ്രീ രാം ശർമ ആചാര്യ, അഖണ്ഡ് ജ്യോതി, ജൂൺ 1985


Source: Hindi to English translation of the below content.
****************************************************************

Comments