Skip to main content

സൂര്യനും ചന്ദ്രനും പ്രയോജനകരമായതിനാൽ നമുക്ക് അവരെ ആരാധിക്കാമോ?

സൂര്യനും ചന്ദ്രനും പ്രയോജനകരമായതിനാൽ നമുക്ക് അവരെ ആരാധിക്കാമോ?

----------------------------------------
വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത പദങ്ങളും പെരുമാറ്റരീതികളും നാം ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന്, ഓരോ സാഹചര്യത്തിനും ആദരവ്, സ്നേഹം, വാത്സല്യം, സമർപ്പണം, അഭിനന്ദനം,  എന്നിങ്ങനെ വ്യത്യസ്ത പദങ്ങൾ   നാം ഉപയോഗിക്കുന്നു. ഒരാളുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന സംസാര രീതിയും സമൂഹത്തിലിടപഴകുന്ന ശൈലിയുമൊക്കെ ഇതിന്റെ  ഭാഗമാണ്.

നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും  ചെയ്യുന്നു.

ഒരു ക്രിക്കറ്റ് കളിക്കാരന്റെയോ ധീരനായ വ്യക്തിയുടെയോ പ്രവർത്തനത്തെ നിങ്ങൾക്ക് അഭിനന്ദിക്കാം.  പക്ഷേ അവർക്ക്

നിങ്ങളുടെ മാതാപിതാക്കളുടെ സ്ഥാനത്ത് വരാൻ കഴിയില്ല.  നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയില്ല.

നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നതുപോലെ അല്ല അയൽക്കാരനെ നിങ്ങൾ   സ്നേഹിക്കുന്നത്.

നിങ്ങൾ ദൈവത്തെ അനുസരിക്കുന്നു.  നിങ്ങളുടെ ജീവിതകാലം മുഴുവൻ ദൈവത്തിന്റെ മാർഗനിർദേശപ്രകാരമാണ് നയിക്കേണ്ടത്.

എന്നാൽ ദൈവം ഈ പ്രപഞ്ചതിന്റെ മൊത്തം രാജാവും അധികാരിയുമാണു. ഭൂമിയിലെ രാജാക്കന്മാരുടെ അധികാരം വരുകയും പോവുകയും ചെറുതാവുകയും നഷ്ടപോടുകയും ചെയ്യും, എന്നാൽ അള്ളാഹുവിന്റെ അധികാരം സ്ഥായിയാണു ,

 അത് കൊണ്ട് ദൈവത്തിന്റെ സ്ഥാനം  ആർക്കും ഏറ്റെടുക്കാനാവില്ല.
 ദൈവത്തെ ആർക്കും മാറ്റാനും കഴിയില്ല.

നിങ്ങൾ മൃഗങ്ങളോട് വാത്സല്യം കാണിക്കുന്നു, ഈ വാത്സല്യം നിങ്ങളുടെ കുട്ടിയോട് കാണിക്കുന്നതിന് തുല്യമല്ല.

.പൂക്കൾ, പക്ഷികൾ, ആകാശം, സമുദ്രങ്ങൾ, പർവതങ്ങൾ, സൂര്യൻ, ചന്ദ്രൻ തുടങ്ങിയവയുടെ സൗന്ദര്യത്തെ നമ്മള്‍ വിലമതിക്കുകയും. ഒരു മികച്ച ഡിസൈനർ ഉണ്ടെന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം.  ഇതെല്ലാം ദൈവത്തിന്‍റെ കാരുണ്യം മാത്രമാണ്, അത് ഒരിക്കലും തീ൪ന്ന് പോകുന്നതല്ല.അത് നല്‍കുന്നതില്‍ അവന്‍ പിശുക്ക് കാണിക്കുകയുമില്ല. അവനെയാണ്‌ നാം ദൈവം എന്ന് വിളിക്കുന്നത്‌.

സൂര്യനെ ചുറ്റിപ്പറ്റിയുള്ള ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും വിശാലമായ പ്രപഞ്ചം നമ്മുടെ സ്രഷ്ടാവിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു.

അപ്പോൾ - ആരാണ് പ്രശംസ അർഹിക്കുന്നത്?  ആരാണ് നിങ്ങള്‍ക്ക് ആരാധനക്ക് യോഗ്യൻ?

തീർച്ചയായും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ദൈവത്തിന്‍റെ സൃഷ്ടികളാണ്, അവയുടെ പിന്നിൽ പ്രവര്‍ത്തിക്കുന്ന ലോക  സ്രഷ്ടാവാണ് നമ്മുടെ ദൈവം.
നാം ദൈവത്തെ ആരാധിക്കുകയും അവനോട് വളരെയധികം നന്ദി കാണിക്കുകയും വേണം, കാരണം അവൻ നമുക്ക് - അമ്മ, അച്ഛൻ, ഭാര്യ, മക്കൾ, പക്ഷികൾ, പൂക്കൾ, ചന്ദ്രൻ, നക്ഷത്രങ്ങൾ. തുടങ്ങിയവ  നൽകി സംവിധനിച്ചവനാണ്.

 നാം എടുക്കുന്ന ഓരോ ശ്വാസവും ദൈവത്തിൽ നിന്നുള്ളതാണ്!

നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങൾക്ക് നല്‍കിയ അനുഗ്രഹങ്ങളെയും നിങ്ങൾ അഭിനന്ദിക്കുമ്പോൾ,   നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് പിന്നിലെ യഥാർത്ഥ കാരണം സ്രഷ്ടാവായ നിങ്ങളുടെ കര്‍ത്താവിനെ(ദൈവത്തെ) അംഗീകരിക്കാൻ നിങ്ങൾ തയ്യാറില്ലെങ്കില്‍ നിങ്ങളുടെ പ്രവർത്തനത്തെ എങ്ങനെ ന്യായീകരിക്കും?

സൂര്യൻ, ചന്ദ്രൻ, പുഷ്പം, പഴം തുടങ്ങിയവയുടെ സൃഷ്ടികളെ അഭിനന്ദിക്കുക, എന്നാൽ ഈ സംവിധാനങ്ങള്‍ക്കുപിന്നില്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകന്റെ കരവിരുതുകളല്ലാതെ മറ്റെന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്?

ആ ഏകാസ്തിത്വത്തെ മാത്രം ആരാധിക്കുന്നതിലേക്ക്.."നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ

Comments