Skip to main content

Posts

Showing posts from July, 2020

നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ?

നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ? ചോദ്യം : നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ? ദൈവത്തോടുള്ള അനുസരണയിലേക്കുള്ള ആദ്യപടിയാണ് ഭയം എന്ന് ഞാൻ വിശ്വസിക്കുന്നു. ****************** ഉത്തരം : "തഖ്വ" എന്ന അറബി പദം സാധാരണയായി "ഭയം" എന്ന് തെറ്റായി വിവർത്തിക്കപ്പെടുന്നു. "വാവ് ഖാഫ് യാ" എന്ന മൂലപദം സ്നേഹത്തെ സൂചിപ്പിക്കുന്നു. മൃഗങ്ങളെയോ പിശാചിനേയോ ദുഷ്ടന്മാരെയോ നാം ഭയപ്പെടുന്നതുപോലെ ദൈവത്തെ ഭയപ്പെടേണ്ടതില്ല. ദൈവം സ്നേഹിക്കപ്പെടണം. ഒരാളോടുള്ള സ്നേഹം വളരെയധികം വർദ്ധിക്കുമ്പോൾ ഒരുതരം ഭയം ഉടലെടുക്കുന്നു, എന്നാൽ ഈ ഭയം ചില ഭയപ്പെടുത്തുന്ന കാര്യങ്ങളാലല്ല, മറിച്ച് തീവ്രമായ സ്നേഹം മൂലമാണ്. നിങ്ങൾ സ്നേഹിക്കുന്നവരോട് അനുസരണക്കേട് കാണിക്കുന്നതിൽ നിന്ന് ഈ ഭയം നിങ്ങളെ തടയുന്നു. ഈ സ്നേഹത്തെ/ഭയത്തെയാണ് തഖ്വ എന്ന് ഖുർആൻ വിശേഷിപ്പിക്കുന്നത്. "...എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ..." ഖുർആൻ 2:165 വിശ്വാസികൾ അല്ലാഹുവിനെ വളരെയധികം ഓർക്കുന്നുവെന്ന് ഖുർആൻ പറയുന്നു. അതേസമയം, സാധാരണയായി "ഭയം" എന്ന് വിവർത്തിക്കപ്പെടുന്ന ആ വികാരം അല്ലാഹുവ

മരണാനന്തര ജീവിതം കൂടാതെ മനുഷ്യത്വം നിലനിൽക്കുമോ?

മരണാനന്തര ജീവിതം കൂടാതെ മനുഷ്യത്വം നിലനിൽക്കുമോ? യഥാര്‍ത്ഥത്തില്‍ ഞാൻ വിശ്വസിക്കുന്നത് മനുഷ്യത്വത്തിലാണ്, അല്ലാതെ മതത്തില്ല.'  ********************   വിവര്‍ത്തനം: സല്‍മ ബിന്‍ത് ആബിദ്‌ മാനവികത - സ്വർഗത്തിൽ (പരലോക) വിശ്വാസമില്ലാതെ ‘‘ഞാൻ മാനവികതയുടെ മതത്തിൽ വിശ്വസിക്കുന്നു’’. “മനുഷ്യരെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് യഥാര്‍ത്ഥത്തില്‍ മാനവികത” ആരാണ് സ്വർഗ്ഗം / നരകം കണ്ടത്? എന്തുകൊണ്ടാണ് നമ്മൾ ഇത് വിശ്വസിക്കേണ്ടത്? ' പരലോകം / വിശ്വാസം / ദൈവഭക്തി എന്നിവയെക്കുറിച്ച് ഒരു പ്രസംഗം നടക്കുമ്പോഴെല്ലാം പലപ്പോഴും അത്തരം വാക്യങ്ങൾ നാം കേൾക്കാറുണ്ട്. അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് ഒരുപക്ഷേ ദൈവത്തിന്റെയും സ്വർഗ്ഗത്തിന്റെയും യഥാർത്ഥ ആശയം അറിയില്ല. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ഏതെങ്കിലും വസ്തു നിർമ്മിക്കുമ്പോൾ, യുക്തിസഹമായ അല്ലെങ്കിൽ  ഒരു യുക്തിവാതിക്ക്  ഇത്തരത്തിലുള്ള വിശ്വാസം / ആശയം അംഗീകരിക്കാൻ കഴിയില്ല. "ഞാൻ മാനവികതയിൽ വിശ്വസിക്കുന്നു." എന്താണ് മനുഷ്യത്വം? മനുഷ്യത്വവും, മനുഷ്യത്വരഹിതവും എന്താണെന്ന്, ആരാണ് തീരുമാനിക്കുന്നത്? ധാർമ്മ