Skip to main content

നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ?

നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ?

ചോദ്യം : നാം ദൈവത്തെ സ്നേഹിക്കണോ അതോ ഭയപ്പെടണോ? ദൈവത്തോടുള്ള അനുസരണയിലേക്കുള്ള ആദ്യപടിയാണ് ഭയം എന്ന് ഞാൻ വിശ്വസിക്കുന്നു.

******************
ഉത്തരം : "തഖ്വ" എന്ന അറബി പദം സാധാരണയായി "ഭയം" എന്ന് തെറ്റായി വിവർത്തിക്കപ്പെടുന്നു. "വാവ് ഖാഫ് യാ" എന്ന മൂലപദം സ്നേഹത്തെ സൂചിപ്പിക്കുന്നു. മൃഗങ്ങളെയോ പിശാചിനേയോ ദുഷ്ടന്മാരെയോ നാം ഭയപ്പെടുന്നതുപോലെ ദൈവത്തെ ഭയപ്പെടേണ്ടതില്ല. ദൈവം സ്നേഹിക്കപ്പെടണം.

ഒരാളോടുള്ള സ്നേഹം വളരെയധികം വർദ്ധിക്കുമ്പോൾ ഒരുതരം ഭയം ഉടലെടുക്കുന്നു, എന്നാൽ ഈ ഭയം ചില ഭയപ്പെടുത്തുന്ന കാര്യങ്ങളാലല്ല, മറിച്ച് തീവ്രമായ സ്നേഹം മൂലമാണ്. നിങ്ങൾ സ്നേഹിക്കുന്നവരോട് അനുസരണക്കേട് കാണിക്കുന്നതിൽ നിന്ന് ഈ ഭയം നിങ്ങളെ തടയുന്നു. ഈ സ്നേഹത്തെ/ഭയത്തെയാണ് തഖ്വ എന്ന് ഖുർആൻ വിശേഷിപ്പിക്കുന്നത്.

"...എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ..." ഖുർആൻ 2:165

വിശ്വാസികൾ അല്ലാഹുവിനെ വളരെയധികം ഓർക്കുന്നുവെന്ന് ഖുർആൻ പറയുന്നു.

അതേസമയം, സാധാരണയായി "ഭയം" എന്ന് വിവർത്തിക്കപ്പെടുന്ന ആ വികാരം അല്ലാഹുവിനോട് ഉണ്ടാവണം എന്ന് ഖുർആൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു. വ്യത്യസ്ത അറബി പദങ്ങൾക്ക് വ്യത്യസ്ത അർത്ഥങ്ങളുണ്ടെങ്കിലും അവ സാധാരണയായി "ഭയം" എന്ന ഒരൊറ്റ പദമായി വിവർത്തനം ചെയ്യപ്പെടുന്നു.

അപ്പോൾ അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹവും ഭയവും എങ്ങനെ ഒരുമിച്ച് നിലനിൽക്കും?
"അല്ലാഹുവിനോടുള്ള ഈ ഭയം" ഒരു മൃഗത്തേയോ, പിശാചിനേയോ, തീയിനേയോ, മുങ്ങിമരണത്തേയോ ഭയക്കുന്നത് പോലെയല്ല. അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹത്തിന്റെ ഫലമാണ് അല്ലാഹുവിനോടുള്ള ഈ "ഭയം".  അല്ലാഹുവിനോടുള്ള സ്നേഹാധിക്യം കാരണം അവനേ അപ്രീതിപ്പെടുത്തുന്നത് നമ്മിൽ ഒരു ഭയത്തേ ഉളവാക്കുന്നു. ഇത്തരത്തിലുള്ള ഭയമാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത് .

അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹത്താൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടണം.

ഭയം അടിസ്ഥാനമാക്കിയുള്ള അനുസരണയുടെ തത്വചിന്തയേ ഖുർആൻ നിരുത്സാഹപ്പെടുത്തുന്നു. ഖുർആൻറെ സമീപനങ്ങൾ ഇപ്രകാരമാണ് :
1. ദൈവത്തിന്റെ അടയാളങ്ങളേ അറിയുക .
2. എല്ലായിടത്തുമുള്ള അവന്റെ അടയാളങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കുക.
3. ദൈവത്തിന്റെ അടയാളങ്ങളേ ആരെങ്കിലും ബോധ്യപ്പെടുകയും അവന്റെ പരമ സ്രഷ്ടാവിൽ വിശ്വസിക്കുകയും ചെയ്യുന്നപക്ഷം, അവൻ/അവൾ ദൈവത്തിൽ ഉറച്ച് വിശ്വസിക്കണം.
4. ദൈവത്തിലുള്ള വിശ്വാസത്തിൽ ദൈവത്തിന്റെ നിയമങ്ങളിൽ വിശ്വസിക്കുന്നതും ഉൾപ്പെടുന്നു. ഈ നിയമങ്ങളേ നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ‌ അഭിമുഖീകരിക്കുന്നു. ഖുർആനും മറ്റും ദൈവത്തിന്റെ ഈ നിയമങ്ങളെക്കുറിച്ചുള്ള അറിവ് നൽകുന്നു.
5. അടുത്തതായി വരുന്നത് പ്രവർത്തനമാണ്. ഒരാളുടേ പ്രവൃത്തി ദൈവത്തിലുള്ള അവന്റെ വിശ്വാസത്തെയും സ്നേഹത്തെയും ആശ്രയിച്ചിരിക്കും. ഒരു വിശ്വാസി സർവ്വശക്തനായ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയധികം അവൻ/അവൾ ദൈവകല്പനകൾ പാലിക്കും.
6. തീവ്രമായ സ്നേഹം ഒരുതരം ഭയത്തെ സൃഷ്ടിക്കുന്നു. ദൈവത്തോടുള്ള അനുസരണക്കേട് ഭയന്ന് ഒരു വിശ്വാസി പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കും.

ചുരുക്കത്തിൽ - യുക്തി, സ്നേഹം, സമർപ്പണം എന്നിവയേ അടിസ്ഥാനമാക്കിയുള്ള വിശ്വാസത്തെയാണ് ഖുർആൻ നിർദ്ദേശിക്കുന്നത്.

*****************

Comments